Breaking News

മറ്റത്തൂര്‍ ശ്രീ കൃഷ്ണ ഹൈ സ്കൂളില്‍ ‘സിംഫണി ഫേസ് 5′

ശ്രീകൃഷ്ണ ഹൈ സ്കൂളിലെ പി ടി എ വാര്‍ഷിക പൊതുയോഗവും എസ് എസ് എല്‍ സി  അവാര്‍ഡ് ദാനവും ജയരാജ് വാര്യര്‍ ഉദ്ഘാടനം ചെയ്യുന്നു.
ശ്രീകൃഷ്ണ ഹൈ സ്കൂളിലെ പി ടി എ വാര്‍ഷിക പൊതുയോഗവും എസ് എസ് എല്‍ സി അവാര്‍ഡ് ദാനവും ജയരാജ് വാര്യര്‍ ഉദ്ഘാടനം ചെയ്യുന്നു.

മറ്റത്തൂര്‍ : ശ്രീകൃഷ്ണ ഹൈ സ്കൂളിലെ പി ടി എ വാര്‍ഷിക പൊതുയോഗവും എസ് എസ് എല്‍ സി  അവാര്‍ഡ് ദാനവും പ്രശസ്ത സിനിമാതാരവും കാരിക്കേച്ചര്‍ കലാകാരനുമായ ജയരാജ് വാര്യര്‍ ഉദ്ഘാടനം ചെയ്തു . പി ടി .എ പ്രസിഡന്‍റ് ടി ഡി സഹാജന്‍ അധ്യക്ഷനായിരുന്നു.

സ്കൂളിന്‍റെ  തനതായ കലാപരിശീലന പരിപാടിയായ ‘സിംഫണി ഫേസ് 5′  ന്‍റെ  ഉദ്ഘാടനം ദി ബെസ്റ്റ് ഇന്ത്യന്‍ ഡാന്‍സര്‍ അവാര്‍ഡ്‌ ജേതാവ് സുനില്‍ നെല്ലായി നിര്‍വഹിച്ചു . എസ് എസ് എല്‍ സി യില്‍ ഉന്നത വിജയം നേടിയവര്‍ക്കുള്ള ക്യാഷ്   അവാര്‍ഡുകളും  പുരസ്കാരങ്ങളും സ്കൂള്‍ മാനേജര്‍ സി കെ ഗോപിനാഥന്‍ വിതരണം ചെയ്തു .  ഹെഡ്മിസ്ട്രസ്സ് എം മഞ്ജുള , ജില്ലാ പഞ്ചായത്ത് അംഗം ജയ്മോന്‍ താക്കോല്‍ക്കാരന്‍ ,ഷീല വിപിനചന്ദ്രന്‍ , പ്രവീണ്‍ എം .കുമാര്‍ ,  വിപിന്‍ ദാസ്‌ എം ,  രാജ്കുമാര്‍ രഘുനാഥ് ,  ഷാജു സര്‍ഗ്ഗചിത്ര , സുമിത ഷൈലജന്‍ , മായ വി എച്ച് എന്നിവര്‍ പ്രസംഗിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!