Breaking News

നിരോധിത ലഹരി വസ്തുക്കള്‍ വില്‍ക്കുന്നവരെ സംരക്ഷിക്കില്ല. വ്യാപാരിവ്യവസായി ഏകോപന സമിതി,കോടാലി യൂണിറ്റ്

 വ്യാപാരി വ്യവസായി ഏകോപന സമിതി കോടാലി യുണിറ്റ് അര്‍ദ്ധ വാര്‍ഷിക പൊതുയോഗം ജില്ല ജനറല്‍ സെക്രടറി സെബാസ്‌റ്യന്‍ മഞ്ഞളി ഉദ്ഘാടനം ചെയ്യുന്നു

വ്യാപാരി വ്യവസായി ഏകോപന സമിതി കോടാലി യുണിറ്റ് അര്‍ദ്ധ വാര്‍ഷിക പൊതുയോഗം ജില്ല ജനറല്‍ സെക്രടറി സെബാസ്‌റ്യന്‍ മഞ്ഞളി ഉദ്ഘാടനം ചെയ്യുന്നു

കൊടകര. പാന്‍പരാഗ് പോലെയുള്ള നിരോധിത ലഹരിജന്യ വസ്തുക്കള്‍ വില്‍ക്കുന്ന വ്യാപാരികളെ സംഘടനയില്‍ നിന്നും പുറത്താക്കുമെന്ന് പ്രഖ്യാപിച്ചു കൊണ്ട് സാമൂഹ്യ പ്രതിബദ്ധത വ്യക്തമാക്കി മാതൃകയാവുകയാണ് വ്യാപാരി വ്യവസായി ഏകോപന സമിതി കോടാലി യൂണിറ്റ്.

ചൊവാഴ്ച രാവിലെ കോടാലി ശ്രീദേവി ഓഡിറ്റോറിയത്തില്‍ നടത്തിയ സംഘടനയുടെ  അര്‍ദ്ധ വാര്‍ഷിക പൊതുയോഗത്തിലാണ് ഈ വേറിട്ട തീരുമാനമുണ്ടായത്.പൊതുയോഗം വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ ജെനറല്‍ സെക്രട്ടറി സെബാസ്റ്റ്യന്‍ മഞ്ഞളി ഉല്‍ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡണ്ട് പി.ജി.രഞ്ജിമോന്‍ അദ്ധ്യക്ഷത വഹിച്ചു. യൂത്ത് വിംഗ് ജില്ലാ പ്രസിഡണ്ട് വിറ്റോ വര്‍ഗീസ്, ജെനറല്‍ സെക്രട്ടറി കെ.ജെ.ശ്രീജിത്ത്, ട്രഷറര്‍ ഷിഹാബ്, മണ്ഡലം ചെയര്‍മാന്‍ പ്രദീഷ് പോള്‍, വനിതാവിംഗ് ജില്ലാ ജനറല്‍ സെക്രട്ടറി ഷീബ ജയ്‌സന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

എസ്.എസ്.എല്‍.സി,  പ്‌ളസ് ടു അവാര്‍ഡ് ദാനം ജില്ലാ കമ്മറ്റി അംഗം പൌലോസ് കളമ്പാടന്‍ നിര്‍വ്വഹിച്ചു. മഴക്കാല രോഗ പ്രതിരോധ മാര്‍ഗ്ഗങ്ങളെ സംബന്ധിച്ച് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ മണികണ്ഡന്‍ ക്‌ളാസ് എടുത്തു.യൂണിറ്റ് സെക്രട്ടറി കെ.കൃഷ്ണന്‍കുട്ടി സ്വാഗതവും ട്രഷറര്‍ സുരേഷ് പി അരിക്കാട്ട് നന്ദിയും പറഞ്ഞു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!