Breaking News

കൊടകര പഞ്ചായത്തിലേക്ക് പ്രതിഷേധ മാര്‍ച്ചും ധര്‍ണയും നടത്തി

കൊടകര ഗ്രാമപഞ്ചായത്തിലേക്ക് പ്രതിഷേധ മാര്‍ച്ചും ധര്‍ണയും ഏരിയാ കമ്മിറ്റി അംഗം പി.ജി. വാസുദേവന്‍ നായര്‍ ഉദ്ഘാടനം ചെയ്യുന്നു
കൊടകര ഗ്രാമപഞ്ചായത്തിലേക്ക് പ്രതിഷേധ മാര്‍ച്ചും ധര്‍ണയും ഏരിയാ കമ്മിറ്റി അംഗം പി.ജി. വാസുദേവന്‍ നായര്‍ ഉദ്ഘാടനം ചെയ്യുന്നു

കൊടകര : സി.പി.ഐ.എം. കൊടകര സൗത്ത്, നോര്‍ത്ത് ലോക്കല്‍ കമ്മിറ്റികള്‍ കൊടകര പഞ്ചായത്തിലേക്ക് പ്രതിഷേധ മാര്‍ച്ചും ധര്‍ണയും നടത്തി. ഗ്രാമപഞ്ചായത്തിലെ തെരുവു വിളക്കുകള്‍ കത്താത്തതിലും തൊഴിലുറപ്പ് കൂലി വിതരണം ചെയ്യാത്തതിലും പദ്ധതി രേഖകള്‍ അംഗീകരിക്കാത്തതിലും പ്രതിഷേധിച്ചാണ് മാര്‍ച്ചും ധരണയും നടത്തിയത്.

കൊടകരയെ വികസന മുരടിപ്പിലേക്ക് നയിക്കുന്ന കൊടകര ഗ്രാമപഞ്ചായത്ത് പ്രസിഡന്റും വൈസ് പ്രസിഡന്റും രാജിവയ്ക്കണമെന്നും ആവശ്യപ്പെട്ടു. കൊടകര ഏരിയാ കമ്മിറ്റി അംഗം പി.ജി. വാസുദേവന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. സി.പി.ഐ.എം. കൊടകര ഏരിയാ കമ്മിറ്റി അംഗം പി. ആര്‍. പ്രസാദന്‍ അദ്ധ്യക്ഷനായി. കെ. സി. ജെയിംസ് സ്വാഗതം പറഞ്ഞു. സി.പി.ഐ.എം. സഖാക്കള്‍ എ.സി. വേലായുധന്‍, ടെസ്സി ഫ്രാന്‍സീസ് എന്നിവര്‍ സംസാരിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!