കോടാലി : ജി.എല്‍.പി.സ്കൂളില്‍ നിന്ന് ഹെഡ്മിസ്ട്രസ്സായി പ്രമോഷന് നേടി ട്രാന്‍സ്ഫറായ എല്‍സിക്ക് സ്കൂള്‍ പി.ടി.എ., എസ്.എം.സി. എന്നിവയുടെ ആഭിമുഖ്യത്തില്‍ അനുമോദനവും പുരസ്കാര സമര്‍പ്പണവും നടത്തി.
സ്കൂളില്‍ ചേര്‍ന്ന സൗഹൃദസദസ്സ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ശിവദാസന്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് സുധി അധ്യക്ഷനായി. മുന്‍ പ്രധാനാധ്യാപകനും ദേശീയ അധ്യാപക അവാര്‍ഡ് ജേതാവുമായ എ.വൈ.മോഹന്‍ദാസ് പൊന്നാട അണിയിച്ചു.
പുരസ്കാരസമര്‍പ്പണം ഹെഡ്മിസ്ട്രസ്സ് ചന്ദ്രിക നിര്‍വ്വഹിച്ചു. റഹിം, ബാബു കൂനാമ്പുറത്ത്, ഐബി മാത്യു, ഐ.ആര്.ബാലകൃഷ്ണന്, ധുമിനി, ടി.എം.ചന്ദ്രന്, പിയൂസ് സിറിയക് തുടങ്ങിയവര്‍ പ്രസംഗിച്ചു.