Breaking News

സ്‌കൂളിലെ മോഷണം: അന്വേഷണം ഊര്‍ജ്ജിതമാക്കണമെന്ന് എം.എല്‍.എ.

കൊടകര: സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ മോഷണം നടത്തിയവരെ പിടികൂടണമെന്ന് ബി.ഡി. ദേവസ്സി എം.എല്‍.എ. ആവശ്യപ്പെട്ടു. സംഭവത്തില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കുന്നതിന് നടപടി ഉണ്ടാകണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, വിദ്യാഭ്യാസമന്ത്രി പി.കെ. അബ്ദുറബ്ബ്, അഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല എന്നിവരെ നേരില്‍ കണ്ട് എം.എല്‍.എ. നിവേദനം നല്‍കി. ആവശ്യമായ നടപടി ഉണ്ടാകുമെന്ന് മന്ത്രിമാര്‍ ഉറപ്പുനല്‍കിയതായി എം.എല്‍.എ. അറിയിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!