Breaking News

മറ്റത്തൂർ ഇനി പൂഗ്രാമം

കൊടകര : തമിഴ് നാട്ടിലും കര്‍ണ്ണാടകത്തിലും വിരിയുന്ന ചെണ്ട് മല്ലിപൂക്കള്‍ ഈ വരുന്ന ഓണക്കാലത്ത് മറ്റത്തൂരിന് ആവശ്യം വരില്ല. മറ്റത്തൂരിലെ മലയോരഗ്രാമങ്ങളില്‍ ചെണ്ടുമല്ലിപ്പൂക്കളുടെ വസന്തം വിരിയിക്കാനുള്ള പൂഗ്രാമം പദ്ധതി വെള്ളിയാഴ്ച തുടങ്ങി. മൂന്നുമുറി ആസ്ഥാനമായുള്ള മറ്റത്തൂര്‍ ലേബര്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ നേതൃത്വത്തിലാണ് പഞ്ചായത്തില്‍ പൂഗ്രാമം ഒരുക്കുന്നത്.

പഞ്ചായത്തിലെ രണ്ട് വാര്‍ഡുകളിലാണ് കുട്ടികളും കുടുംബശ്രീ അംഗങ്ങളും ചേര്‍ന്ന് മൂവായിരത്തിലധികം ചെണ്ടുമല്ലി തൈകള്‍ നട്ടുപിടിപ്പിക്കുന്നത്. ബാംഗ്ലൂരില്‍ നിന്ന് ഹൈബ്രീഡ് ഇനത്തിലുള്ള വിത്തുകള്‍ കൊണ്ടുവന്ന് മുളപ്പിച്ചെടുത്താണ് നട്ടുപിടിപ്പിക്കുന്നത്. പതിനായിരം കിലോ പൂക്കളുടെ ഉല്‍പ്പാദനമാണ് ലക്ഷ്യമിടുന്നത്.

ഓണക്കാലത്ത് കോടാലിയില്‍ സംഘടിപ്പിക്കുന്ന ചിങ്ങപ്പൂത്താലം വിപണിയില്‍ പൂക്കല്‍ വിറ്റഴിക്കും. പൂഗ്രാമം പദ്ധതിയുടെ ഉദ്ഘാടനം കൊരേച്ചാലില്‍ പ്രൊഫ. സി. രവീന്ദ്രനാഥ് എം.എല്‍.എ. നിര്‍വ്വഹിച്ചു. 23-ാം വാര്‍ഡിലെ ചാച്ചാജി ബാലസഭയിലെ കുട്ടികള്‍ക്ക് എം.എല്‍.എ. തൈകള്‍ കൈമാറി പഞ്ചായത്തംഗം ബിന്ദു അശോകന്‍, സൊസൈറ്റി സെക്രട്ടറി കെ.പി. പ്രശാന്ത്, എ.കെ. രാജന്‍ എന്നിവര്‍ സംസാരിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!