Breaking News

ഭക്ഷ്യ-പ്രകൃതിസംരക്ഷണത്തിന് രക്ഷ കൃഷിമാത്രം:മന്ത്രി പി.കെ.മോഹനന്‍

Njattuvelachanthaകൊടകര :ഭക്ഷ്യസംരക്ഷണത്തിനും പ്രകൃതിസംരക്ഷണത്തിനും രക്ഷ കൃഷിമാത്രമാണെന്ന് സംസ്ഥാനകൃഷിവകുപ്പുമന്ത്രി പി.കെ.മോഹനന്‍. പറപ്പൂക്കര ഗ്രാമപഞ്ചായത്ത് സോഷ്യല്‍വെല്‍ഫെയര്‍ സഹകരണസംഘത്തിന്റെ ആഭിമുഖ്യത്തില്‍ നെല്ലായി കമ്മ്യൂണിറ്റി ഹാളില്‍നടന്ന ഞാറ്റുവേലച്ചന്തയും കാര്‍ഷികസെമിനാറും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

നെല്‍കൃഷിയാണ് ജലസംരക്ഷണത്തിന്റെ പ്രധാനഘടകം.കൃഷിയിലേക്ക് പുതിയതലമുറവരാത്തതിനുകാരണം പണം കൊടുത്താല്‍ മാര്‍ക്കറ്റില്‍നിന്നും എനതുംകിട്ടും എന്നതിനാലാണ്.പിന്നെ എന്തിനു കഷ്ടപ്പെടുന്നു എന്നാണ് ഏവരുടേയും ചിന്ത.നമുക്കുള്ള ഭക്ഷ്യവസ്തുക്കള്‍ നമ്മുടെ വീട്ടില്‍തന്നെ ഉണ്ടാക്കാന്‍ നമുക്കാകണം.കാര്‍ഷികമേഖലക്ക് ഇന്ന് കേന്ദ്രം ധരാളം പണം തരുന്നുണ്ട്.

കേന്ദ്രം സഹായിക്കുമ്പോള്‍ നാം പുറകോട്ടുപോകരുത്.സംസ്‌കരരണവും വിപണനവും ഇല്ലാത്തതാണ് ഇവിടെ കാര്‍ഷിമേഖലയെ തകര്‍ക്കാന്‍ കാരണം.വിപണനകേന്ദ്രത്തിന് ശ്രമം നടത്തുമെന്നും പറപ്പൂക്കര പഞ്ചായത്തില്‍ വിപണനകേന്ദ്രം അനുവദിക്കുന്നുവെന്നും മന്ത്രി അറിയിച്ചു.നാളികേര് വികസനബോര്‍ഡ്, കൃഷിവകുപ്പ്,ഔഷധി, വനംവകുപ്പ് എന്നിവയുടെ സഹകരണത്തോടെ  വില്‍പ്പനശാലകളും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്.സി.രവീന്ദ്രനാഥ് എം.എല്‍.എ അധ്യക്ഷത വഹിച്ചു.

njattuvelaമികച്ചകര്‍ഷകനായി തെരഞ്ഞെടുത്ത സി.എം.ചന്ദ്രനെ ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ടി.ജി.ശങ്കരനാരായണനും   മികച്ച ക്ഷീരകര്‍ഷകനായ ശ്രീഹരിലാലിനെ പഞ്ചായത്തംഗം എ.കെ.പ്രഭാകരനും മികച്ച സമ്മിശ്രകര്‍ഷകനായ ഷാജുവെള്ളാംപറമ്പിലിനെ ബ്ലോക്ക് പഞ്ചായത്തംഗം കെ.രാജേഷും ആദരിച്ചു. ആദരിച്ചു.

പറപ്പൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.കെ.പ്രസാദ് കാര്‍ഷികോപകരണങ്ങളുടെ വിതരണദ്ഘാടനം നിര്‍വഹിച്ചു. ആര്‍.നാരായണന്‍കുട്ടി, വി.എ.ഷാജു,രേഖനാരായണന്‍കുട്ടി, റീനഫ്രാന്‍സീസ്,  ശശികലനാരായണന്‍, ജയലാല്‍, സുജാത, സുലേചന, കെ.എം.എന്‍.കര്‍ത്താ, നിഷജയരാജ് എന്നിവര്‍ പ്രസംഗിച്ചു.  സെമിനാറില്‍ അടുക്കളത്തോട്ടനിര്‍മാണം പോളിഹൗസ്‌കൃഷിയും എന്ന വിഷയത്തില്‍ പ്രൊ.ഇ. യു.ഉഷ സെമിനാര്‍ നയിച്ചു. റിപ്പോര്‍ട്ട് : കൊടകര ഉണ്ണി.
Njattuvelachantha1

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!