Breaking News

ലോക പരിസ്ഥിതി ദിനാചരണം കൊടകരയില്‍…

കൊടകരയില്‍ പരിസ്ഥിതി ദിനം ആചരിച്ചു.kodakaraparisthiyiകൊടകര : കൊടകര ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ പരിസ്ഥിതി ദിനം ആചരിച്ചു. കാലത്ത് 9.15 ന് എം.എല്‍.എ. ബി.ഡി. ദേവസ്സി വില്ലേജ് ഓഫീസ് അങ്കണത്തില്‍ വൃക്ഷ തൈ നട്ടുകൊണ്ട് പരിപാടികള്‍ ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞ നടന്നു. പഞ്ചായത്ത് ഓഫീസ് ഹാളില്‍ നടന്ന യോഗത്തില്‍ പ്രസിഡന്റ് റോസിലി വര്‍ഗ്ഗീസ് അദ്ധ്യക്ഷത വഹിച്ചു.  ജല-ഭൂസംരക്ഷണസെമിനാറില്‍ ചാലക്കുടി മണ്ണ് സംരക്ഷണ ഓഫീസര്‍ ബിന്ദുമേനോന്‍ വിഷയാവതരണം നടത്തി.

സെമിനാര്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രൊഫ. കുസുമം ജോസഫ് കഴിഞ്ഞ ഒരു ദശാബ്ദക്കാലമായി കൊടകര പഞ്ചായത്ത് പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു വരുന്നതിനെ ശ്ലാഘിക്കുകയും പരിസ്ഥിതി പ്രവര്‍ത്തകര്‍ക്ക് സ്വീകാര്യത ലഭിക്കുന്നുണ്ടെന്നതില്‍ ആശ്വാസം പ്രകടിപ്പിക്കുകയും ചെയ്തു. എസ്.പി. രവി, ഇ.ജെ. ചാക്കോ, ഇ.വി. ജോസ്, കെ. വിനോദ്, വി.എം. ഇന്ദിര, തോമസ് കണ്ണൂക്കാടന്‍, എ.വൈ. മോഹന്‍ദാസ് മാസ്റ്റര്‍, വി. ധന്യ(അഗ്രികള്‍ച്ചര്‍ ഓഫീസര്‍) എന്നിവര്‍ വിവിധ സ്‌കൂളുകളില്‍ പരിസ്ഥിതിദിന പ്രതിജ്ഞാചടങ്ങിലും സെമിനാറിലും പങ്കെടുത്തു.

വിദ്യാര്‍ത്ഥികളായകെ.എം. ജിബിന്‍, കെ.എസ്. വിഷ്ണു, ടി.എസ്. അഭിലാഷ് എന്നിവര്‍ സംസാരിച്ചു.  ജനപ്രതിനിധികള്‍, കുടുംബശ്രീ, ആശ, അംഗനവാടി, പരിസ്ഥിതി, സാമൂഹ്യസംഘടന പ്രതിനിധികള്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു. കെ. ഗോപകുമാര്‍ സ്വഗതവും ടി. വിനയന്‍ നന്ദിയും പറഞ്ഞു.[divider]സ്റ്റുഡന്റ് പോലീസ് കേഡറ്റിന്റെ നേതൃത്വത്തില്‍ വൃക്ഷ തൈ നടലും പരിസ്ഥിതിദിനാചരണ റാലിയും നടത്തി.KDA Student Police Cadet Paristhidhidinacharanamകൊടകര : ലോക പരിസ്ഥിതി ദിനാചരണത്തിനോടനുബന്ധിച്ച് സ്റ്റുഡന്റ് പോലീസ് കേഡറ്റിന്റെ നേതൃത്വത്തില്‍ വൃക്ഷ തൈ നടലും പരിസ്ഥിതിദിനാചരണ റാലിയും നടത്തി. കൊടകര സി.ഐ. കെ. സുമേഷ് ഉദ്ഘാടനം ചെയ്തു. ദേശീയ അദ്ധ്യാപക അവാര്‍ഡ് ജേതാവ് എ.വൈ. മോഹന്‍ദാസ് മാസ്റ്റര്‍ പരിസ്ഥിതി ദിന സന്ദേശം നല്‍കി.

തുടര്‍ന്ന് കൊടകരയിലും ആളൂരിലും നടന്ന പരിസ്ഥിതി ദിനാചരണ റാലിയില്‍ കൊടകര ജി.എച്ച്.എസ്. ലേയും ആളൂര്‍ ശ്രീനാരായണവിലാസം സ്‌കുളിലേയും എസ്.പി.എല്‍. കേഡറ്റുകള്‍ പങ്കെടുത്തു. റാലിക്ക് സീനിയര്‍ സിവില്‍ പോലീസ് ഉദ്യോഗസ്ഥരായ സി.കെ. സുരേഷ്, വി.വി. സതീഷ്, അദ്ധ്യാപകരായ സജി ജോര്‍ജ്ജ്, ഇ.എ. ബിജോയ് എന്നിവര്‍ നേതൃത്വം നല്‍കി.[divider]ആനന്ദത്തണല്‍ തേടി ആല്‍മരച്ചുവട്ടില്‍ അവരൊത്തുകൂടിKDA Sreekrishna Higher Secondary Schoolആനന്ദപുരം: ലോക പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് ആനന്ദപുരം ശ്രീകഷ്ണ ഹയര്‍ സെക്കന്‍ണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ നൂറുവര്‍ഷം പ്രായമായ പേരാല്‍മരച്ചുവട്ടില്‍ ഒത്തു കൂടി പരിസ്ഥിതി സംരക്ഷണ പ്രതിഞ്ജ എടുത്തു. രാവിലെ മുക്കുറ്റിചാന്തണിഞ്ഞ് റാലിയായെത്തിയ വിദ്യാര്‍ത്ഥികള്‍ ആല്‍മരത്തില്‍ പരസ്യം പതിക്കാന്‍ ഉപയോഗിച്ചിരുന്ന ആണികളും നീക്കം ചെയ്തു.

പരിപാടി പ്രിന്‍സിപ്പല്‍ ബി. സജീവ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് കെ.പി.ലിയോ, സി.പി.ജോബി, പി. മുരളീകൃഷ്ണന്‍, തങ്കച്ചന്‍ പോള്‍, പ്രവീണ്‍ കുമാര്‍, സുരേഷ് കുമാര്‍, വാസുദേവന്‍ ഇ. എന്‍., സന്ധ്യ, നിഷ, സംഗീത, ദീപ്തി, ഷിനി, അതുല്‍ കൃഷ്ണ എന്നിവര്‍ പ്രസംഗിച്ചു.[divider]മാവിന്‍ തൈ നട്ട് ലോക പരിസ്ഥിതി ദിനം ആചരിച്ചുKDA Kavanad Janakeeya Samithi Paristhidi Dinacharanamമറ്റത്തൂര്‍ : കാവനാട് ജനകീയ സമിതിയുടെ നേതൃത്വത്തില്‍ കാവനാട് മൈത്രി ജംഗ്ഷനില്‍ മാവിന്‍ തൈ നട്ട് ലോക പരിസ്ഥിതി ദിനം ആചരിച്ചു.പ്രദേശത്തെ മുതിര്‍ന്ന പൗരനായ അയ്യപ്പന്‍, ചാത്തന്‍, മാണിക്യന്‍ എന്നിവര്‍ ചേര്‍ന്നാണ്  വൃക്ഷതൈ നട്ടത്. പ്രസിഡന്റ് ജോജു ചുള്ളി നേതൃത്വം നല്കി.[divider]എസ്.എന്‍.വി.യു.പി.എസ്. മൂലംകുടം സ്‌കൂളില്‍ പ്രകൃതിയെ തൊട്ടറിഞ്ഞ പരിസ്ഥിതിദിനാചരണംKDA SNVUP School Moolamkudamകൊടകര : എസ്.എന്‍.വി.യു.പി.എസ്. മൂലംകുടം സ്‌കൂളിലെ പരിസ്ഥിതിദിനാചരണം വൈവിധ്യമാര്‍ന്ന പരിപാടികളോടെ ആഘോഷിച്ചു. സ്‌കൂള്‍ അംസബ്ലിയില്‍ പരിസ്ഥിതിദിനസന്ദേശം, പരിസ്ഥിതി കവിതാലാപനം, പരിസരശുചിത്വം, ദീപം തെളിയിക്കല്‍ എന്നിവ നടന്നു. പുരോഗമന സാഹിത്യസംഘം സംസ്ഥാനസമിതിയംഗവും നാടകനടനും ജനനയന സംഘടനയുടെ ഡയറക്ടറുമായ അഡ്വ. പ്രേംപ്രസാദ് വൃക്ഷതൈ വിതരണം നടത്തി.

തുടര്‍ന്ന് പരിസ്ഥിതി ദിനസന്ദേശം അടങ്ങിയ പ്ല കാര്‍ഡുകളുമായി വിദ്യാര്‍ഥികളും അധ്യാപകരും പുഴയ്ക്കരികില്‍ 2 മണിക്കൂര്‍ നീണ്ട പരിസ്ഥിതിദിന ക്ലാസ്സ് അഡ്വ. പ്രേംപ്രസാദ് നയിച്ചു. പ്രപഞ്ചം സാക്ഷിയായി വേറിട്ടൊരുക്കിയ പഠനക്ലാസ് വിദ്യാര്‍ത്ഥികള്‍ക്ക് അറിവും അനുഭൂതിയും നല്‍കിയ ഒന്നായിരുന്നു.

സ്‌കൂള്‍ തലത്തില്‍ പ്രബന്ധരചനാമത്സരവും പരിസ്ഥിതിദിന ക്വിസ്സും സംഘടിപ്പിച്ചു. എക്കോ ക്ലബ് രൂപീകരണവും 25 വിദ്യാര്‍ത്ഥികള്‍ അടങ്ങിയ ഹരിതസേനയും രൂപീകരിച്ചു. ജയശ്രീ കെ.എസ്., പ്രീത പി., പ്രസന്ന കുമാരി എം.വി. എന്നിവര്‍ സംസാരിച്ചു.[divider]ചെറുകുന്ന് ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രവും സരസ്വതിവിദ്യാനികേതന്‍ സ്‌കൂളും ചേര്‍ന്ന് പരിസ്ഥിതിദിനം ആചരിച്ചു

കൊടകര : പരിസ്ഥിതിദിനത്തോടനുബന്ധിച്ച് ചെറുകുന്ന് ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രവും സരസ്വതിവിദ്യാനികേതന്‍ സ്‌കൂളും സംയുക്തമായി വൃക്ഷതൈകള്‍ നട്ടു. ചടങ്ങില്‍ പി.സി. അശോകന്‍ അദ്ധ്യക്ഷത വഹിച്ചു. ക്ഷേത്രം പ്രസിഡന്റ് ടി.സി. സേതുമാധവന്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു.

സരസ്വതി വിദ്യനികേതന്‍ സ്‌കൂള്‍ വൈസ് പ്രിന്‍സിപ്പാള്‍ പ്രബോദ് മാസ്റ്റര്‍ മുഖ്യപ്രഭാഷണം നടത്തി. എം.എസ്. സുനില്‍, ബേബിലാല്‍, ടി.വി. പ്രജിത്ത് തുടങ്ങിയവര്‍ സംസാരിച്ചു.[divider]എന്‍.എഫ്.പി.ആര്‍. ലോക പരിസ്ഥിതിദിനം ആചരിച്ചുKDA NFPR Loka paristhidhidinacharanamകൊടകര : എന്‍.എഫ്. പി. ആര്‍. ചാലക്കുടി താലൂക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പേരാമ്പ്ര ഗവ. ആയുര്‍വ്വേദ ആശുപത്രി അങ്കണത്തില്‍ വൃക്ഷ തൈകള്‍ നട്ടു. താലൂക്ക് പ്രസിഡന്റ് പാലി ഉപ്പുംപറമ്പിലിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ആയുര്‍വ്വേദ ആശുപത്രി ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. പി. ഗീത വൃക്ഷ തൈ നട്ട് ഉദ്ഘാടനം ചെയ്തു.

മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയദീപ്, ജില്ല പ്രസിഡന്റ് വിത്സന്‍ കല്ലന്‍, ട്രഷറര്‍ ജോഷി നെടുമ്പക്കാരന്‍, മെഡിക്കല്‍ ഓഫീസര്‍ ഡോ.പി. രാധാമണി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. താലൂക്ക് ട്രഷറര്‍ ജോയ് മഞ്ഞളി സ്വാഗതവും വൈസ് പ്രസിഡന്റ് രാജേഷ് സി.ഐ. നന്ദിയും പറഞ്ഞു. ചടങ്ങിനുശേഷം 200 വൃക്ഷതൈകള്‍ പൊതുജനങ്ങള്‍ക്ക് വിതരണം ചെയ്തു.[divider]ഔഷധചെടികള്‍ നട്ടുകൊണ്ട്‌ കനകമല സി.എല്‍.സി. സംഘടന മാതൃകയാകുന്നു.kanakanalaworldenvtdayകനകമല : കനകമല മാര്‍തോമാ കുരിശുമുടി തീര്‍ത്ഥാടനകേμ്രത്തില്‍ കുരിശിന്റെ വഴിയില്‍ പതിനാല്‌ സ്ഥലങ്ങളിലും സി.എല്‍.സി.യുടെ നേതൃത്വത്തില്‍ ഔഷധചെടികള്‍ നട്ടുകൊണ്ട്‌ ലോകപരിസ്ഥിതിദിനം ആചരിച്ചു. ചടങ്ങില്‍ വികാരി ഫാ. ജോണ്‍ കവലക്കാട്ട്‌ അദ്ധ്യക്ഷനായിരുന്നു.

കഴിഞ്ഞ കാലഘട്ടങ്ങളില്‍ കുരിശിന്റെ വഴിയിലും മലമുകളിലും വൃക്ഷതൈകള്‍ നട്ടുപിടിΠിച്ച പൂര്‍Δ സി. എല്‍.സി. അംഗങ്ങളെ ചടങ്ങില്‍ അഌമോദിച്ചു. കനകല സി.എല്‍.സി. കോഡിനേറ്റ ര്‍ ഷോജണ്‍ ഡി വിതയത്തില്‍, പ്രസിഡന്റ ്‌ മരിയ ജോയ്‌ ഊക്കന്‍, കൈക്കാരന്‍ ടോജോ കുയിലാടന്‍, സി. ഡൊമിനിക്‌ മരിയ എന്നിവര്‍ സംസാരിച്ചു.[divider]പേരാമ്പ്ര സരസ്വതി വിദ്യാനികേതന്‍ സെന്‍ട്രല്‍ സ്‌കൂള്‍ പരിസ്ഥിതി ദിനാഘോഷംsaraswathyschoolകൊടകര : പേരാമ്പ്ര സരസ്വതി വിദ്യാനികേതന്‍ സെന്‍ട്രല്‍ സ്‌കൂള്‍ പരിസ്ഥിതി ദിനാഘോഷം ഗ്രാമസമിതികളുടെ ആഭിമുഖ്യത്തില്‍ ചെറുകുന്ന് ശ്രീ. സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം, ചീക്കാമുണ്ടി ശ്രീ. മഹാവിഷ്ണു ക്ഷേത്രം, പുത്തുക്കാവ് ശ്രീ ഭഗവതി ക്ഷേത്രം എന്നിവിടങ്ങളില്‍ നക്ഷത്രവൃക്ഷങ്ങള്‍ നട്ടും തണല്‍ വൃക്ഷങ്ങള്‍ നട്ടും സമുചിതമായി ആഘോഷിച്ചു. ടി.സി. സേതുമാധവന്‍, എന്‍.പി. ശിവന്‍, വല്ലപ്പാടി സുനില്‍, രാജീവ് കുട്ടന്‍, സുനില്‍, പ്രജിത്ത്, പ്രിന്‍സിപ്പാള്‍ ഷീജ ബാബു, സീമ ജി. മേനോന്‍, പ്രബോധ്കുമാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

വിദ്യാലയത്തില്‍ നടന്ന ചടങ്ങില്‍ സയന്‍സ് വിഭാഗം പ്രൊ. റപ്പായി സര്‍ പരിസ്ഥിതി സന്ദേശം നല്‍കി. കുട്ടികള്‍ വീട്ടുപരിസരത്തുനിന്ന് സമാഹരിച്ച ഔഷധച്ചെടികളുടെ പ്രദര്‍ശനവും മത്സരവും ഇതോടൊപ്പം സംഘടിക്കപ്പെട്ടു. മാധവ് ഗാഡ്ഗില്‍, കസ്തൂരി രംഗന്‍ കമ്മീഷനുകളുള്‍പ്പെടുത്തിയ പരിസ്ഥിതി സെമിനാര്‍ സയന്‍സ് വിഭാഗത്തില്‍ അരങ്ങേറി.[divider]വൃക്ഷത്തൈ നടീല്‍ ഉദ്ഘാടനം ചെയ്തു.paristhithiവെള്ളിക്കുളങ്ങര: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വെള്ളിക്കുളങ്ങര-കവലക്കട്ടി വന സംരക്ഷണസമിതിയുടെ ആഭിമുഖ്യത്തില്‍ വെള്ളിക്കുളങ്ങര ആയുര്‍വ്വേദ ഡിസ്‌പെന്‍സറി അങ്കണത്തില്‍ വൃക്ഷത്തൈ നട്ടു.  പൊതുസമ്മേളനം ഗ്രാമപഞ്ചായത്തംഗം ശ്രീമതി മോളിതോമസ് ഉദ്ഘാടനം ചെയ്തു.

വെള്ളിക്കുളങ്ങര റേഞ്ച് പ്രൊബേഷണറി ഓഫീസര്‍ ഡെല്‍റ്റോ മറോക്കി മുഖ്യപ്രഭാഷണം നടത്തി.  കവലക്കട്ടി വന സംരക്ഷണസമിതി പ്രസിഡന്റ് കെ.എം. പുഷാപകരന്‍ അധ്യക്ഷത വഹിച്ചു.  സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ ജെ.ജയന്‍ സ്വാഗതമാശംസിച്ചു.  ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ കെ.വി.സിജീഷ്, വെള്ളിക്കുളങ്ങര ആയുര്‍വ്വേദ ഡിസ്‌പെന്‍സറിയിലെ ഡോ. ബൈജു പി.ആര്‍., സമിതി അംഗങ്ങള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.  സമിതി വൈസ് പ്രസിഡന്റ് എല്‍സി വര്‍ഗ്ഗീസ് നന്ദി പറഞ്ഞു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!