Breaking News

തൊഴിലുറപ്പ് പദ്ധതിയില്‍ 100 ദിവസം പൂര്‍ത്തീകരിച്ച തൊഴിലാളികള്‍ക്ക് സ്വീകരണവും ഉപഹാരസമര്‍പ്പണവും

ward 13മറ്റത്തൂര്‍: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ 100 ദിവസം പൂര്‍ത്തീകരിച്ച തൊഴിലാളികള്‍ക്ക് സ്വീകരണവും ഉപഹാരസമര്‍പ്പണവും, മറ്റത്തൂര്‍ ഗ്രാമപഞ്ചായത്തില്‍ 100 ദിവസം പൂര്‍ത്തീകരിച്ച 69 തൊഴിലാളികളും, ഏറ്റവും കൂടുതല്‍ ഫണ്ട് ചെലവഴിച്ചതും മാങ്കുറ്റിപ്പാടം പതിമൂന്നാം വാര്‍ഡിന് സ്വന്തം.  എസ്.എസ്.എല്‍.സിക്ക് ഫുള്‍ എ പ്ലസ് നേടിയ കാരണത്ത് മായാലക്ഷ്മിക്ക് സ്വീകരണവും ഉപഹാരസമര്‍പ്പണവും  മാങ്കുറ്റിപ്പാടം ഗ്രാമമന്ദിരത്തില്‍ നടത്തി.

വാര്‍ഡ് മെമ്പര്‍ ശിവരാമന്‍ പോതിയിലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ശിവദാസന്‍ ഉദ്ഘാടനം ചെയ്തു.  മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി ജ്യോതിഷ്‌കുമാര്‍, പഞ്ചായത്ത് മെമ്പര്‍ ഓനച്ചന്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു.  ബീന നന്ദകുമാര്‍ സ്വാഗതമാശംസിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!