Breaking News

സെന്റ് ജോസഫ് ഫൊറോന ദേവാലയത്തില്‍ ഊട്ടുതിരുനാള്‍

St.Joseph's Forane Church Kodakaraകൊടകര: സെന്റ് ജോസഫ് ഫൊറോന ദേവാലയത്തിലെ വിശുദ്ധ യൗസേപ്പിതാവിന്റെ ഊട്ടുതിരുനാളിന് ബുധനാഴ്ച കൊടിയേറും. മെയ് 2, 3, 4 ദിവസങ്ങളിലാണ് തിരുനാള്‍ ആഘോഷം. കൊടിയേറ്റ് ദിവസം മുതല്‍ തിരുനാള്‍ വരെ വിവിധ പരിപാടികളും ചടങ്ങുകളും ഉണ്ടാകുമെന്ന് വികാരി ഫാ. തോമസ് ആലുക്കല്‍ അറിയിച്ചു.

ബുധനാഴ്ച വൈകീട്ട് 5ന് ഇരിങ്ങാലക്കുട രൂപത വികാരി ജനറാള്‍ മോണ്‍. ഡേവിസ് അമ്പൂക്കന്‍ തിരുനാളിന് കൊടിയേറ്റും. തുടര്‍ന്ന് എല്ലാ ദിവസങ്ങളിലും കുടുംബയൂണിറ്റുകളുടെ നേതൃത്വത്തില്‍ ദിവ്യബലി, ലദീഞ്ഞ്, നൊവേന എന്നിവയുണ്ടാകും. 26ന് രാവിലെ 8 ന് കുട്ടികളുടെ ആദ്യകുര്‍ബ്ബാന സ്വീകരണം നടക്കും. 27ന് വൈകീട്ട് 5ന് ദിവ്യബലിക്ക് ശേഷം വാഹന വെഞ്ചരിപ്പ് ഉണ്ടാകും. മെയ് 2ന് ഊട്ടുശാലയുടെ ആശീര്‍വ്വാദം, മെയ് 3ന് രാവിലെ 6ന് നേര്‍ച്ചപ്പായസം ആശീര്‍വദിക്കല്‍, രൂപം എഴുന്നള്ളിച്ചുവെയ്ക്കല്‍, നേര്‍ച്ചപ്പായസം വിതരണം എന്നിവയുണ്ടാകും.

തിരുനാള്‍ ദിവസമായ മെയ് 4ന് രാവിലെ 6.30ന് ദിവ്യബലി, ഊട്ടുവെഞ്ചരിപ്പ്, 8.30 മുതല്‍ നേര്‍ച്ചഭക്ഷണ വിതരണം, 10ന് തിരുനാള്‍ പാട്ടുകുര്‍ബ്ബാന, 11 കുഞ്ഞുങ്ങള്‍ക്ക് ചോറൂണ്, 4.30ന് തിരുനാള്‍ പ്രദക്ഷിണം എന്നിവയുണ്ടാകും. തിരുനാള്‍ കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ തോംസണ്‍ തന്നാടന്‍, പബ്ലിസിറ്റി കണ്‍വീനര്‍ പോളി പന്തല്ലൂക്കാരന്‍, ജോളി എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

കടപ്പാട് : മാതൃഭൂമി

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!