Breaking News

എണ്‍പതിന്റെ നിറവില്‍ കൈമുക്ക് വൈദികന്‍ ജാതവേദന്‍ നമ്പൂതിരി

Pirannalമറ്റത്തൂര്‍കുന്ന്:  ബ്രഹ്മശ്രീ കൈമുക്ക് വൈദികന്‍ ജാതവേദന്‍ നമ്പൂതിരിയുടെ എണ്‍പതാം പിറന്നാല്‍ കൈമുക്ക് മനയില്‍ വച്ച് സമുചിതമായി ആചരിക്കുന്നു. വൈദികന്‍, വയലൂര്‍ ദേവസ്വം ട്രസ്റ്റി, വേദജ്ഞന്‍ എന്നീ നിലകളില്‍ ഇല്ലത്തിന്റെ പാരമ്പര്യവും പ്രസിദ്ധിയും കാത്തു സൂക്ഷിക്കുകയും സ്വന്തം വ്യക്തിമുദ്ര പതിപ്പിക്കുകയും ചെയ്തിട്ടുണ്ട്.  എണ്‍പതു വര്‍ഷം കൊണ്ട് ഇദ്ദേഹം വൈദിക പാരമ്പര്യത്തിനു നല്‍കിയ സംഭാവനകള്‍ അവിസ്മരണീയമാണ്.  മല്ലിശ്ശേരി ഗോദശര്‍മ്മയുടെ കീഴില്‍ വേദം മുതലായവയും, താനിപ്പള്ളി പരമേശ്വരന്‍ നമ്പൂതിരിയുടെയും മറ്റു കാരണവന്മാരുടേയും കീഴില്‍ ശ്രൗത കര്‍മ്മങ്ങളെയും, കാലടി ശൃംഗേരി പാഠശാലയില്‍ നിന്നും നേടിയിട്ടുള്ള സംസ്‌കൃതത്തിലും തര്‍ക്കത്തിലും ഉള്ള അത്യഗാധമായ അറിവും ഇദ്ദേഹത്തെ വിദ്വാന്മാരിലെ രത്‌നമാക്കുന്നു. കവി എന്ന നിലയില്‍ സഹൃദയന്മാരുടെ ഹൃദയത്തില്‍ ചിരപ്രതിഷ്ഠ നേടാന്‍ ഇദ്ദേഹത്തിനു സാധിച്ചു. ഭാരതത്തിനു അകത്തും പുറത്തും ഒട്ടേറെ ക്ഷേത്രങ്ങളിലെ തന്ത്രിയാണ്.  എണ്‍പതിലും കര്‍മ്മനിരതനായ ഇദ്ദേഹം ഒരു സാധനയെന്ന പോലെ തന്റെ കര്‍ത്തവ്യങ്ങളില്‍ മുഴുകിയിരിക്കുന്നു.

പിറന്നാളോടനുബന്ധിച്ച് കൊടകര മറ്റത്തൂര്‍കുന്ന് കൈമുക്ക് മനയില്‍ വച്ച് ഏപ്രില്‍ 22-ാം തിയ്യതി ചൊവ്വാഴ്ച വിവിധ വൈദിക ചടങ്ങുകളോടൊപ്പം സമൂഹത്തിലെ വൈദിക കലാസാംസ്‌ക്കാരിക മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ചവര്‍ക്ക് വൈദികാശീതി പുരസ്‌ക്കാരം സമര്‍പ്പിക്കുന്നു. കോയമ്പത്തൂര്‍ ആര്യവൈദ്യ ചികിത്സാലയത്തിന്റെ എം.ഡി. പദ്മശ്രീ കൃഷ്ണകുമാര്‍ജി ഉദ്ഘാടകനാകുന്ന ചടങ്ങില്‍ വിദ്വാന്‍ ബ്രഹ്മശ്രീ കാഞ്ഞാട് വാസുദേവന്‍ നമ്പൂതിരി അദ്ധ്യക്ഷത വഹിക്കുന്നു. അന്നേദിവസം ഉച്ചക്ക് ശേഷം അക്ഷരസ്ലോക സദസ്സും രാത്രി ഒമ്പത് മണി മുതല്‍ മേജര്‍ സെറ്റ് കഥകളിയും ഉണ്ടായിരിക്കുന്നതാണ്. പിറന്നാള്‍ ദിവസമായ ഏപ്രില്‍ 23-ാം തിയ്യതി ബുധനാഴ്ച രാവിലെ ഒമ്പത് മണി മുതല്‍ ശ്രീ. ചെങ്കോട്ട ഹരിഹരസുബ്രഹ്മണ്യം നയിക്കുന്ന സമ്പ്രദായഭജനയും ഉണ്ടായിരിക്കുന്നതാണ്.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!