Breaking News

ഈശോയുടെ കുരിശുമരണം കുട്ടികള്‍ ടാബ്ലോ രൂപത്തില്‍ അവതരിപ്പിച്ചു.

KDA St. Josephs Forana Chruchകൊടകര സെന്റ് ജോസഫ്‌സ് ഫൊറോന ദേവാലയത്തില്‍ ദു:ഖവെള്ളിയാഴ്ചയോടനുബന്ധിച്ച് നടത്തിയ കുട്ടികളുടെ ദൃശ്യാവിഷ്‌കാരം

കൊടകര : സെന്റ് ജോസഫ്‌സ് ഫൊറോന ദേവാലയത്തിലെ കെ. സി. വൈ. എം. സംഘടനയുടെ നേതൃത്വത്തില്‍ നടത്തിയ ദൃശ്യാവിഷ്‌കാരത്തില്‍ കുട്ടികളെ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള നിശ്ചലദൃശ്യം വിശ്വാസികള്‍ക്കിടയില്‍ പുതുമയുള്ള അനുഭവമായി. ഈശോയുടെ കുരിശുമരണമാണ് കുട്ടികള്‍ ടാബ്ലോ രൂപത്തില്‍ അവതരിപ്പിച്ചത്. ഫൊറോന വികാരി റവ. ഫാ. തോമസ് ആലുക്കല്‍, അസി. വികാരി റവ. ഫാ. റോബി താളിപ്പറമ്പില്‍, കൈക്കാരന്മാരായ തോംസണ്‍ തന്നാടന്‍, ആന്റോ വടക്കേത്തല, ജോളി തരൂക്കര എന്നിവര്‍ പരിഹാരപ്രദക്ഷിണത്തിന് നേതൃത്വം നല്‍കി. റവ. ഫാ. ജോഷി പാലിയേക്കര സമാപനസന്ദേശം നല്‍കി.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!