Breaking News

സി.പി.എം പ്രവര്‍ത്തകന്‌ വെട്ട്‌:മറ്റത്തൂര്‍ പഞ്ചായത്തില്‍ ഹര്‍ത്താല്‍ പൂര്‍ണം

കൊടകര:മറ്റത്തൂര്‍ പഞ്ചായത്തിലെ വാസുപുരത്ത്‌ സി.പി.എം പ്രവര്‍ത്തകനായ വെട്ടുക്കല്‍ ഷാഹുല്‍ഹമീദിനെ(സുല്‍ത്താന്‍ 48) വെട്ടിപ്പരിക്കേല്‍പ്പിച്ചതില്‍ പ്രതിഷേധിച്ച്‌ മററത്തൂര്‍ പഞ്ചായത്തില്‍ സി.പി.എമ്മിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ ഹര്‍ത്താല്‍ പൂര്‍ണം.ബുധനാഴ്‌ച വൈകീട്ട്‌ ആറരയോടെയാണ്‌ വാസുപുരം സെന്ററില്‍വച്ച്‌ സി.പി.എം വാസുപുരം ബ്രാഞ്ച്‌ കമ്മിറ്റിംയംഗമായ ഷാഹുല്‍ഹമീദിനെ ഒരുസംഘമാളുകള്‍ മാരകായുധങ്ങളുമായെത്തി വെട്ടിപ്പരിക്കേല്‍പ്പിച്ചത്‌.

ഇയാള്‍ തൃശൂര്‍ അശ്വിനി ആശുപത്രിയില്‍ ചികിത്സയിലാണ്‌. കൈകാലുകളിലും വയറ്റത്തും കഴുത്തിലും ഇയാള്‍ക്ക്‌ വെട്ടേറ്റിട്ടുണ്ട്‌. സംഭവത്തെത്തുടര്‍ന്ന്‌ വാസുപുരത്ത്‌ സംഘര്‍ഷാവസ്ഥയുണ്ടായിരുന്നെങ്കിലും കൊടകര സി.ഐ.കെ.സുമേഷിന്റെ നേതൃത്വത്തില്‍ കൊടകര, പുതുക്കാട്‌, വെള്ളിക്കുളങ്ങര സ്റ്റേഷഌകളില്‍നിന്നും പോലീസ്‌ സ്ഥലത്തെത്തി സ്ഥിതിഗതികള്‍ ശാന്തമാക്കി. സംഭവസ്ഥലത്ത്‌ സംഘര്‍ഷസാധ്യത കണക്കിലെടുത്ത്‌ കനത്തപോലീസ്‌ കാവലുണ്ട്‌. ഹര്‍ത്താലിനെത്തുടര്‍ന്ന്‌ കൊടകര – വെള്ളിക്കുളങ്ങര റൂട്ടിലെ ബസ്‌ ഗതാഗതം നിലച്ചു. വ്യാപാരസ്ഥാപനങ്ങള്‍ അടഞ്ഞുകിടന്നു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!