Breaking News

ഏവർക്കും വിഷു ആശംസകളോടെ… നമ്മുടെ കൊടകര ഡോട്ട് കോം….

Konna_kani_vishu_2012സ്വര്‍ണ്ണമണികള്‍ കൈനീട്ടമായി തരുന്ന കൊന്നയും കണിവെള്ളരിയും പുന്നെല്ലും വെള്ളിനാണയങ്ങളും വാല്‍ക്കണ്ണാടിയും നിലവിളക്കിന്റെ വെളിച്ചത്തില്‍ അണിനിരക്കുന്ന വിഷുക്കണിയും ഒരിക്കലും മായാത്ത ഓര്‍മ്മകളാണ്.മലയാളികള്‍ക്ക് ഓണം കഴിഞ്ഞാല്‍ ഏറ്റവും പ്രധാനമായ ആഘോഷമാണ് കാര്‍ഷിക സംസ്കാരത്തിന്റെയും ഐശ്വര്യത്തിന്റെയും പ്രതീകമായ വിഷു. പുതിയ വര്‍ഷത്തിന്റെ തുടക്കമായും ഒരു വര്‍ഷത്തെ കൃഷിയിറക്കാനുള്ള ദിവസമായും വിഷു ആഘോഷിച്ചു വരുന്നു.സൂര്യന്‍ ഭൂമധ്യരേഖയില്‍ തന്നെ ഉദിക്കുന്ന ദിവസം കൂടിയാണ് വിഷു. അതിനാല്‍ വിഷുദിനത്തില്‍ രാത്രിയുടെയും പകലിന്റെയും ദൈര്‍ഘ്യം സമമായിരിക്കും.

Vishukaniമേടച്ചൂടിലും
സുഖമുള്ള ചിരിയോടെ
സൂര്യനെ നോക്കുന്ന കൊന്നപ്പൂക്കള്‍ ,
ഒരു ആഘോഷത്തിന്റെ നിറവിലാണ് .

വിശാലമാകാശ നീലിമക്ക് താഴെ
ഈ മഞ്ഞ ചന്തം
ഒരിക്കല്‍ കൂടി വിരുന്നു വരുമ്പോള്‍
ബാല്യത്തിന്നോര്‍മ്മകളില്‍ നിന്നൊരു
വിഷുപക്ഷി പറന്നുയരുന്നു

സമൃദ്ധിയുടെ കണിവട്ടങ്ങളില്‍
നറുനെയ്യാല്‍ തെളിയിക്കുന്ന
ഐശ്വര്യത്തിന്‍ വിളക്കുകള്‍
മത്താപ്പ് കമ്പിത്തിരി പടക്കങ്ങള്‍
സന്തോഷത്തിന്നകമ്പടിയാവുന്നു.

ഈറനണിഞ്ഞ വിഷുപ്പുലരിയില്‍
വെള്ളിത്തുട്ടിന്‍ കിലുക്കം കേട്ട്,
കണ്ണടച്ചോടും മനസ്സുകളിതാ
കണ്ണന്‍റെ കാഴ്ചയിലേക്ക്,
നന്മയുടെ കൈനീട്ടത്തിനായ്…

എല്ലാവര്‍ക്കും നന്മയുടെയും സ്നേഹത്തിന്റെയും വിഷു ആശംസകള്‍ നേരുന്നു…. ! 1092-happy-vishu

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!