Breaking News

തെങ്ങ് കടപുഴകി വീണ് രണ്ട് വീടുകള്‍ തകര്‍ന്നു

കൊടകര: കൊടകരയില്‍ രണ്ടിടത്ത് തെങ്ങ് കടപുഴകി വീണ് വീടുകളുടെ മേല്‍ക്കൂര തകര്‍ന്നു. കൊടകര വഴിയമ്പലത്തിനടുത്ത് മുണ്ടയ്ക്കല്‍ സുകുമാരന്‍, കമ്മ്യൂണിറ്റി ഹാളിന് സമീപം വെന്മനാട്ട് വേണു എന്നിവരുടെ ഓടിട്ട വീടുകള്‍ക്കാണ് നാശമുണ്ടായത്. രാത്രി ഒമ്പതുമണിയോടെയാണ് വേണുവിന്റെ വീടിന്റെ അടുക്കളഭാഗത്ത് തെങ്ങ് വീണത്.

കുട്ടികളടക്കം എല്ലാവരും വീടിനകത്തുണ്ടായിരുന്നു. ശബ്ദം കേട്ട് പുറത്തേക്കോടിയതിനാല്‍ ആര്‍ക്കും പരിക്കില്ല. അടുക്കളയുടെ മേല്‍ക്കൂരയും ചുമരും കുളിമുറിയുടെ മേല്‍ക്കൂരയും തകര്‍ന്നു. രാത്രി പത്തരയോടെയാണ് വലിയമ്പലത്ത് സുകുമാരന്റെ വീടിനു മേലെ തെങ്ങ് വീണത്. മേല്‍ക്കൂര പൂര്‍ണ്ണമായും തകര്‍ന്ന നിലയിലാണ്. കച്ചവടക്കാരായ മൂന്നുപേര്‍ വാടകയ്ക്ക് താമസിക്കുകയാണ് വീട്ടില്‍. ശബ്ദം കേട്ട് മൂന്നുപേരും ഓടി പുറത്തേക്ക് കടന്നു. ആര്‍ക്കും പരിക്കില്ല. കടപ്പാട് : മാതൃഭൂമി.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!