Breaking News

കനകമല കുരിശുമുടിയില്‍ മഹാതീര്‍ഥാടനം ഞായറാഴ്ച

kanakamalaകൊടകര:കനകമല മാര്‍ത്തോമ കുരിശുമുടിയില്‍ മഹാതീര്‍ഥാടനം ഞായറാഴ്ച വൈകീട്ട് 5 ന് തൃശൂര്‍ അതിരൂപതാ ആര്‍ച്ച് ബിഷപ്പ് ആന്‍ഡ്രൂസ് താഴത്ത് ഉദ്ഘാടനം ചെയ്യും.ഇരിങ്ങാലക്കുട രൂപതാധ്യക്ഷന്‍ പോളി കണ്ണൂക്കാട് അധ്യക്ഷത വഹിക്കും.സംസ്ഥാന വനംവകുപ്പുമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ മുഖ്യസന്ദേശം നല്‍കും.

പൊതുസമ്മേളനത്തിനുശേഷം കുരിശുമുടിയിലേക്ക് പരിഹാരപ്രദക്ഷിണം നടക്കും.7 ന് നടക്കുന്ന ദിവ്യബലിക്ക് മാര്‍ പോളി കണ്ണൂക്കാടന്‍ കാര്‍മികത്വം വഹിക്കും.തീര്‍ഥാടനത്തിന്റെ 75-ാമത് വാര്‍ഷികമാണിത്. പത്രസമ്മേളനത്തില്‍ വികാരി ഫാ.ജോണ്‍ കവലക്കാട്ട്, ടോജോ കുയിലാടന്‍, ഷോജന്‍ വിതയത്തില്‍, ഡേവീഡ് വെളിയന്‍, വര്‍ഗീസ് കളത്തിങ്കല്‍ എന്നിവര്‍ പങ്കെടുത്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!