Breaking News

ദുരിതങ്ങള്‍ക്ക് പരിഹാരമായില്ല; നെടുങ്കുന്നിലെ കുടുംബങ്ങള്‍ വോട്ട് ബഹിഷ്‌കരിച്ചു

കൊടകര: വര്‍ഷങ്ങളായിട്ടും ദുരിതങ്ങള്‍ പരിഹരിച്ചുകിട്ടാത്ത ആനന്ദപുരം നെടുങ്കുന്നിലെ കുടുംബങ്ങള്‍, ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വോട്ടുചെയ്യാതെ അവഗണനയോടുള്ള പ്രതിഷേധമറിയിച്ചു. റോഡ്, കുടിവെള്ളം, വഴിവിളക്ക് എന്നിവ ഏര്‍പ്പെടുത്താതെ പ്രദേശത്തോട് വര്‍ഷങ്ങളായി മുഖംതിരിക്കുന്നവരോടുള്ള പ്രതിഷേധമാണ് വോട്ട് ബഹിഷ്‌കരണമെന്ന് പ്രദേശവാസികള്‍ പറഞ്ഞു. തിരഞ്ഞെടുപ്പിന് മുമ്പ് തങ്ങളുടെ ദുരിതങ്ങള്‍ക്ക് പരിഹാരം കണ്ടെത്തിയില്ലെങ്കില്‍ വോട്ട് ബഹിഷ്‌കരിക്കുമെന്ന് ഇവിടത്തുകാര്‍ പ്രാദേശിക ജനപ്രതിനിധികളോടും രാഷ്ട്രീയനേതാക്കളോടും അറിയിച്ചിരുന്നു.

മുരിയാട് പഞ്ചായത്തിലെ മൂന്നാം വാര്‍ഡില്‍ ആനന്ദപുരം പനമ്പിള്ളിനഗറില്‍ നിന്ന് തറയിലക്കാട് വഴിയില്‍ നെടുങ്കുന്ന് പ്രദേശത്ത് താമസിക്കുന്ന ഇരുപത് കുടുംബങ്ങളാണ് വോട്ട് ബഹിഷ്‌കരിച്ചത്. ഇവിടത്തെ നാല്‍പത് വോട്ടര്‍മാര്‍ വ്യാഴാഴ്ച നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വോട്ടു ചെയ്തില്ല. വോട്ടിങ് കേന്ദ്രമായ മുരിയാട് വില്ലേജ് ഓഫീസിലെ ബൂത്ത് നമ്പര്‍ 63 ലായിരുന്നു വോട്ട് ചെയ്യേണ്ടിയിരുന്നത്. ആകെ 1408 വോട്ടര്‍മാരില്‍ 1018പേരാണ് ഇവിടെ വോട്ടു രേഖപ്പെടുത്തിയത്. നെടുങ്കുന്നിലെ മുപ്പത് സ്ത്രീകളും പത്ത് പുരുഷന്മാരുമാണ് വോട്ട് ബഹിഷ്‌കരിച്ചത്.

കടപ്പാട് : മാതൃഭൂമി

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!