Breaking News

കുട്ടികളുടെ സര്‍ഗ്ഗ സല്ലാപ ക്യാമ്പ് സമാപിച്ചു

kuttikalude campകൊടകര : കൊടകര ശ്രീനാരായണഗുര ചാരിറ്റബിള്‍ ട്രസ്റ്റിന്റെ എട്ടാമത് ക്യാമ്പ് ആടിയും പാടിയും സമാപിച്ചു. വിവിധ വിഷയങ്ങളില്‍ ബാലസാഹിത്യകാരന്‍ സി.ആര്‍. ദാസ്, പ്രൊഫ. കെ. അരവിന്ദാക്ഷന്‍ മാസ്റ്റര്‍, ഡോ. ഒ.വി. ഷിബു, അഡ്വ. എം.എസ്. ഉദയന്‍, ഡോ. വി.എ. അജിത്കുമാര്‍, പ്രമോദ് മാസ്റ്റര്‍, ജോണ്‍സണ്‍ മാസ്റ്റര്‍, ഡി.എസ്. സനീഷ് തുടങ്ങിയവര്‍ ക്ലാസ്സെടുത്തു.

സമാപനസമ്മേളനത്തില്‍ എസ്.എന്‍.ഡി.പി. യോഗം ഡയറക്ടര്‍ കെ.ആര്‍. ദിനേശന്‍ അദ്ധ്യക്ഷത വഹിച്ചു. സി. രവീന്ദ്രനാഥ് എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. യോഗം ഡയറക്ടര്‍ എ.ബി. ചക്രപാണി, എസ്.എന്‍.ഡി.പി. യൂണിയന്‍ സെക്രട്ടറി കെ.ആര്‍. രാമകൃഷ്ണന്‍ എന്നിവര്‍ സമ്മാനദാനം നിര്‍വ്വഹിച്ചു. ട്രസ്റ്റ് ചെയര്‍മാന്‍, ടി.എ. രാജന്‍ ബാബു, എം.എ. സുകുമാരന്‍, സുകുമാരന്‍ മുടിലികുളം, വി.കെ. പ്രഭാകരന്‍, മോഹനന്‍ വടക്കേടത്ത്, സജയ് ദാസ്, വിജയരത്‌നന്‍ എന്നിവര്‍ സംസാരിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!