കൊടകര : കൊടകര ഗവ. എല്‍.പി. സ്കൂളിലെ പൂര്‍വ്വാദ്ധ്യാപക – വിദ്യാര്‍ത്ഥി സംഗമം പൂര്‍വ്വ വിദ്യാര്‍ത്ഥിയും അദ്ധ്യാപകനുമായ ഉണ്ണിമാഷ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് കെ. ആര്. സോമന് അദ്ധ്യക്ഷത വഹിച്ചു. പൂര്‍വ്വാദ്ധ്യാപകരായ ഉണ്ണിമേനോന്, തങ്കം ടി.എം., ശാന്ത എ.കെ., സുശീല കെ., പ്രമീള ദേവി കെ., സീതാലക്ഷ്മി സി.കെ., അമ്മിണി ടി.ഐ., ചന്ദ്രന് പി.കെ., തങ്കപ്പന് പി.ജി. സൈരന്ധ്രി ടി.ആര്. എന്നിവരെ പൂര്‍വ്വവിദ്യാര്‍ത്ഥിയും പഞ്ചായത്ത് മെമ്പറുമായ മിനി ദാസന് പൂച്ചെണ്ട് നല്കി ആദരിച്ചു. പി.ടി.എ. വൈസ് പ്രസിഡന്റ് കെ.എസ്. സന്തോഷ് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ടി.പി. ത്രേസ്യ നന്ദിയും പറഞ്ഞു.