കൊടകര : കൊടകര പഞ്ചായത്ത് ഉപഭോക്തൃസമിതി ലോക ഉപഭോക്തൃദിനം ആചരിക്കും. 2014 മാര്‍ച്ച് 14 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് പേരാമ്പ്ര പി.കെ.പി. ഹാളില്‍ വച്ചാണ് ഉപഭോക്തൃദിനാചരണം. ചടങ്ങില്‍ ഫാ. ജോയ് കടമ്പാട്ട് അദ്ധ്യക്ഷനായിരിക്കും. കൊടകര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോസിലി വര്‍ഗ്ഗീസ് ചടങ്ങ് ഉദ്ഘാടനം ചെയ്യും. പ്രിന്‍സ് തെക്കന്‍ (കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍, കേരള) മുഖ്യപ്രഭാഷണം നടത്തും. ഗ്രാമപഞ്ചായത്തംഗങ്ങളായ സി.എം. വേലായുധന്, ലത ഷാജു, കെ.എന്‍.ടി.സി. ജില്ല പ്രസിഡന്റ് പി.കെ. മൊയ്തുണ്ണി തുടങ്ങിയവര്‍ സംസാരിക്കും.